Latest News

മുന്‍ എംഎല്‍എ യു എസ് ശശി നിര്യാതനായി

മുന്‍ എംഎല്‍എ യു എസ് ശശി നിര്യാതനായി
X

മാള: മുന്‍ എംഎല്‍എയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന യു എസ് ശശി (72) നിര്യാതനായി. വൃക്കരോഗവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലം സിപിഐയുടെ മാള മണ്ഡലം സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അസി. സെക്രട്ടറിയായും എഐടിയുസിയുടെ ജില്ലാ പ്രസിഡന്റായും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായും കേരള ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും മാള ചാലക്കുടി റെയ്ഞ്ച് ചെത്തുതൊഴിലാളി യൂനിയന്‍ പ്രസിഡന്റും സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരിച്ചു. 1998-2003 കാലഘട്ടത്തില്‍ പഴയ മാള മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഭാര്യ: ശശികല. മക്കള്‍: സനേഷ്, ശരത്.

മരുമക്കള്‍: അബിളി, അഞ്ചലി.

Next Story

RELATED STORIES

Share it