- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ ഡി മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സരോജനി നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഇ ഡി മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് യുപി സരോജനി നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. സ്വയം വിരമിക്കലിനുള്ളള അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിച്ച് തൊട്ടടുത്ത ദിവസമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നത്. സംസ്ഥാന തലസ്ഥാനമായ ലഖ്‌നോവിനടുത്ത പ്രദേശമാണ് സരോജനി നഗര്‍.
തിങ്കളാഴ്ചയാണ് ഇ ഡിയില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2007ലാണ് അദ്ദേഹം ഇ ഡിയുടെ ഭാഗമാവുന്നത്.
യുപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റില്‍ അദ്ദേഹം 14 വര്‍ഷത്തോളമാണ് ജോലി ചെയ്തത്. പത്ത് വര്‍ഷം യുപി പോലിസിലും ജോലി ചെയ്തു. ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകള്‍ അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍ സിങ്. വിരമിക്കാനുള്ള അനുമതി ലഭിച്ച ഉടന്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് രാജേശ്വറിന് ധനമന്ത്രാലയം ക്ലിയറന്‍സ് നല്‍കിയത്.
2ജി കുംഭകോണം, സഹാറ കേസ്, എയര്‍സെല്‍ മാക്‌സിസ് കേസ്, ഐഎന്‍എക്‌സ് മീഡിയ കേസ് തുടങ്ങി രാജ്യത്തെ ഇളക്കിമറിച്ച നിരവധി കേസുകളില്‍ അേന്വഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍.
2007ലാണ് രാജേശ്വര്‍ ഇ ഡിയില്‍ ഡെപ്യൂട്ടേഷനില്‍ ചേരുന്നത്. 2014ല്‍ ഇഡിയില്‍ സ്ഥിരമായി. സിബിഐ മേധാവിയുടെ നിയമനസമയത്ത് രാജേശ്വറിന്റെ പേര് വാര്‍ത്തകളില്‍ ഉയര്‍ന്നിരുന്നു. ഇഡിയുടെ ലഖ്‌നോ സോണല്‍ ഓഫിസിലെ ജോയിന്റ് ഡയറക്ടറായിരുന്നു രാജേശ്വര്‍ സിങ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേട്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്, മുന്‍ ധനമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡക്കെതിരായ കേസ് എന്നിവയാണ് രാജേശ്വര്‍ അന്വേഷിച്ചിരുന്ന മറ്റ് കേസുകള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















