Latest News

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: എസ്‌ഐടി തലപ്പത്ത് നിന്ന് പ്രണബ് മൊഹന്തിയെ നീക്കണമെന്ന് മുന്‍ ഡിവൈഎസ്പി

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: എസ്‌ഐടി തലപ്പത്ത് നിന്ന് പ്രണബ് മൊഹന്തിയെ നീക്കണമെന്ന് മുന്‍ ഡിവൈഎസ്പി
X

മംഗളൂരു: കര്‍ണാടകത്തിലെ ധര്‍മസ്ഥലയിലെ ബലാല്‍സംഗ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നിന്നും പ്രണബ് മൊഹന്ദി ഐപിഎസിനെ നീക്കണമെന്ന് മുന്‍ ഡിവൈഎസ്പി അനുപമ ഷേണായ്. ഡോ. കെ രാമചന്ദ്ര റാവു അല്ലെങ്കില്‍ ദയാനന്ദ പോലുള്ള ഐപിഎസ് ഉദ്യോഗസ്ഥാണ് ഈ കേസിന്റെ അന്വേഷണത്തിന് വേണ്ടതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് എഞ്ചിനീയറിങ് ബിരുദങ്ങളും കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്‌സിയും പിഎച്ച്ഡിയും സര്‍ട്ടിഫൈഡ് ഫോറന്‍സിക് എക്‌സാമിനറുമായ മൊഹന്തിയെ സൈബര്‍ കുറ്റകൃത്യങ്ങളാണ് ഏല്‍പ്പിക്കേണ്ടതെന്ന് അനുപമ ഷേണായ് പറയുന്നു. ബലാല്‍സംഗവും കൊലപാതകവും അന്വേഷിക്കാന്‍ വേണ്ട ശേഷി അദ്ദേഹത്തിന് ഉണ്ടെന്ന് കരുതുന്നില്ല. മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. മുമ്പ് ഡിവൈഎസ്പി എം കെ ഗണപതി ആത്മഹത്യ ചെയ്തിരുന്നു. ഊര്‍ജമന്ത്രി കെ ജെ ജോര്‍ജിന്റെയും ഐപിഎസ് ഉദ്യോഗസ്ഥരായ എം പുസാദിന്റെയും പ്രണബ് മൊഹന്തിയുടെയും സമ്മര്‍ദ്ദം താങ്ങാനാവാതെ ഗണപതി മരിച്ചുവെന്ന് ആരോപണമുണ്ട്. അതിനാല്‍ തന്നെ എസ്‌ഐടിയുടെ തലപ്പത്തേക്ക് മൊഹന്തിയെ കൊണ്ടുവന്നതിന് പിന്നില്‍ കെ ജെ ജോര്‍ജാണെന്ന് സംശയമുണ്ട്. പോലിസ് സേനയുടെ വികാരം കണക്കിലെടുത്ത് മൊഹന്തിയെ എസ്‌ഐടി മേധാവി സ്ഥാനത്ത് നീക്കണമെന്നാണ് അനുപമയുടെ ആവശ്യം.


Next Story

RELATED STORIES

Share it