Latest News

തമിഴ്‌നാട്ടിൽ മുൻ എംഎൽഎ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

തമിഴ്‌നാട്ടിൽ മുൻ എംഎൽഎ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു
X

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ സിപിഐഎം മുന്‍ എംഎല്‍എ കെ തങ്കവേല്‍(69) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചയായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം തിരുപ്പൂര്‍ ആതുപാളയത്ത് സംസ്‌കരിച്ചു. കൊവിഡ് സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കുടുംബാംഗങ്ങള്‍ മാത്രമെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂവെന്ന് സിപിഐഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ തമിഴ്നാട്ടില്‍ ഇതുവരെ 4,97,066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,41,649 പേര്‍ രോഗമുക്തി നേടി. 47,110 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്.




Next Story

RELATED STORIES

Share it