Latest News

സിപിഐ മുന്‍ നേതാവും കാസ്‌ട്രോയും ചെഗുവും ഇനി ബിജെപിയില്‍

സിപിഐ മുന്‍ നേതാവും കാസ്‌ട്രോയും ചെഗുവും ഇനി ബിജെപിയില്‍
X

കോട്ടയം: ക്യൂബന്‍ വിപ്ലവകാരികളായ ഫിദല്‍ കാസ്‌ട്രോയേയുടെയും എണസ്‌റ്റോ ചെ ഗുവേരയെയും സ്മരിക്കാന്‍ മക്കള്‍ക്ക് കാസ്‌ട്രോയെന്നും ചെഗുവെന്നും പേരിട്ട സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി പി എക്‌സ് ബാബുവാണ് ബിജെപിയില്‍ എത്തിയത്. കൂടെ തന്നെ കാസ്‌ട്രോയും ചെഗുവും ബിജെപിയില്‍ എത്തി. താന്‍ മുതിര്‍ന്ന സിപിഐ നേതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചയാളാണെന്നും ബിജെപിയാണ് ശരിയെന്ന് മനസിലാക്കിയാണ് അതില്‍ ചേരുന്നതെന്നും ബാബു പറഞ്ഞു. അതേസമയം, ബാബുവിന് കാലങ്ങളായി പാര്‍ട്ടിയുമായി സഹകരണം ഉണ്ടായിരുന്നില്ലെന്ന് സിപിഐ പ്രാദേശിക നേതൃത്വം അറിയിച്ചു. മക്കള്‍ ആരും പാര്‍ട്ടിയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സിപിഐ തലയാഴം ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി.

Next Story

RELATED STORIES

Share it