Latest News

ഡല്‍ഹിയില്‍ അവശനിലയില്‍ കണ്ടെത്തിയ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് മരിച്ചു

ഡല്‍ഹിയില്‍ അവശനിലയില്‍ കണ്ടെത്തിയ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് മരിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റ് പരിസരത്ത് അവശനിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോട്ടയം സ്വദേശി മരിച്ചതില്‍ ദുരൂഹത. കോട്ടയം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ യു സോമശേഖരനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യാ ഗേറ്റ് പരിസരത്ത് സോമശേഖരനെ അവശനിലയില്‍ കണ്ടെത്തിയത്. ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനുശേഷമെ യഥാര്‍ഥ കാരണം വ്യക്തമാവൂയെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.

അപരിചതനായ വ്യക്തി തനിക്ക് എന്തോ കുടിക്കാന്‍ നല്‍കിയെന്നും അത് കുടിച്ചപ്പോള്‍ ബോധം നഷ്ടപ്പെട്ടെന്നും ആശുപത്രിയില്‍ തന്നെ കാണാനെത്തിയ സുഹൃത്തുക്കളോട് സോമശേഖരന്‍ പറഞ്ഞിരുന്നു. സുഹൃത്തിന് കടംകൊടുത്ത 50 ലക്ഷം രൂപ തിരികെ വാങ്ങാനാണ് സോമശേഖരന്‍ ഡല്‍ഹിയിലെത്തിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, സോമശേഖരന്റെ മരണത്തില്‍ ദുരൂഹതയും ഉയരുന്നു. സോമശേഖരന്റെ മോതിരം കാണാനില്ല. ഇതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് പുന്നത്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

പുന്നത്തുറ സഹകരണ ബാങ്കിന്റെ സെക്രട്ടറിയെയും സമീപകാലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വ്യാജ ആധാരം ചമച്ചും അനധികൃത വായ്പ അനുവദിച്ചും ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെന്ന് പരാതികളുണ്ട്. അവയില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും പ്രാഥമിക അന്വേഷണം നടത്തിവരുകയാണ്.

Next Story

RELATED STORIES

Share it