Latest News

രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പ്രവാചക ജീവിതത്തില്‍ മാതൃകയും പരിഹാരവുണ്ട്്: മുന്‍ എംപി പ്രമോദ് കുരീല്‍

രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പ്രവാചക ജീവിതത്തില്‍ മാതൃകയും പരിഹാരവുണ്ട്്: മുന്‍ എംപി പ്രമോദ് കുരീല്‍
X

തിരുവനന്തപുരം: സമകാലിക ഇന്ത്യയിലെ മനുവാദി രാഷ്ട്രീയ സാഹചര്യത്തെ അതിജീവിക്കാന്‍ പ്രവാചകന്‍ മുഹമ്മദിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ മാതൃകയും പരിഹാരവുമുണ്ടെന്ന് നാഷനല്‍ ബഹുജന്‍ അലയന്‍സ് ദേശീയ പ്രസിഡന്റ് പ്രമോദ് കുരീല്‍. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കരമനയില്‍ സംഘടി്പ്പിച്ച യൂനിറ്റി മാര്‍ച്ചിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്‍ ഒരേ സമയം ദൈവീക വചനങ്ങള്‍ പ്രചരിപ്പിച്ചയാളും വാളെടുത്തു പോരടിച്ച പോരാളിയുമായിരുന്നു. ഇതില്‍ നിങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗമുണ്ട്. അനീതിയ്‌ക്കെതിരേ പ്രവാചകന്‍ ആയുധമെടുത്തു പോരാടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റി മാര്‍ച്ചിലെ യൂനിറ്റി എന്നത് ഏറ്റവും അര്‍ഥവത്തായ പദമാണെന്നും പ്രമോദ് കുരീല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it