സൗദിയില്‍ നിന്ന് 11 മാസത്തിനിടെ വിദേശികള്‍ അയച്ചത് 13,627 കോടി റിയാല്‍

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ 11 മാസത്തിനിടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത് 13,627 കോടി റിയാല്‍. ജനുവരി ഒന്നു മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലയളവിലാണ് ഇത്രയും തുക അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികള്‍ അയച്ചത് 11,397 കോടി റിയാലായിരുന്നു. ഈ വര്‍ഷം 2,229 കോടി റിയാലാണ് വിദേശികള്‍ അധികം അയച്ചത്. പണത്തില്‍ 19.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറില്‍ വിദേശികള്‍ 1,286 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചു. 2019 നവംബറില്‍ ഇത് 991 കോടി റിയാലായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് നവംബറില്‍ സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണം 18.6 ശതമാനം തോതില്‍ കുറഞ്ഞു. നവംബറില്‍ സ്വദേശികള്‍ 484 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2019 നവംബറില്‍ ഇത് 595 കോടി റിയാലായിരുന്നു.
RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍...
8 Aug 2022 3:10 PM GMTഒമാനില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന...
8 Aug 2022 3:00 PM GMTപോപുലര്‍ ഫ്രണ്ട് പുനലൂര്‍ ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു
8 Aug 2022 2:23 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMT