Latest News

ഉത്തരേന്ത്യയില്‍ മൂടല്‍ മഞ്ഞ്; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി വിമാനത്താവളം

ഉത്തരേന്ത്യയില്‍ മൂടല്‍ മഞ്ഞ്; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി വിമാനത്താവളം
X

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമായി. പത്തു സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മഞ്ഞ് ശക്തമാണ്. വ്യോമ റെയില്‍ റോഡ് ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ഡല്‍ഹി വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സര്‍വീസുകള്‍ സാധാരണ നിലയിലാണെന്ന് ഡല്‍ഹി വിമാനത്താവളം അറിയിച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

വടക്കേ ഇന്ത്യയിലുടനീളം അനുഭവപ്പെടുന്ന അതിശക്തമായ മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. ദൃശ്യപരത വന്‍തോതില്‍ കുറഞ്ഞതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം വിമാനത്താവളങ്ങളില്‍ യാത്രക്കാരെ സഹായിക്കാന്‍ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും യാത്രക്കാര്‍ എയര്‍ലൈനുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. അവധിക്കാല യാത്രകള്‍ക്കായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ട്രാഫിക് തടസ്സങ്ങളും വിമാനങ്ങള്‍ വൈകാനുള്ള സാധ്യതയും കണക്കിലെടുത്ത് നേരത്തെ തന്നെ എത്താന്‍ ശ്രമിക്കണം. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വടക്കന്‍, കിഴക്കന്‍ ഇന്ത്യയില്‍ മൂടല്‍മഞ്ഞ് തുടരാനാണ് സാധ്യത.

Next Story

RELATED STORIES

Share it