Latest News

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍പ്രളയം; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ടുകള്‍ (വിഡിയോ)

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍പ്രളയം; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ടുകള്‍ (വിഡിയോ)
X

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍പ്രളയത്തില്‍ കനത്ത നാശനഷ്ടം. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഷിംല, ലാഹൗള്‍, സ്പിതി ജില്ലകളിലെ നിരവധി പാലങ്ങള്‍ തകര്‍ന്നു. രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം 300 ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

കര്‍പത് ഗ്രാമത്തില്‍ അപകടം ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താമസക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.കുളു ജില്ലയിലെ ശ്രീഖണ്ഡ് കുന്നിലും തീര്‍ത്ഥന്‍ താഴ്വരയിലെ ബത്താദ് കുന്നിലും മേഘവിസ്‌ഫോടനം ഉഉണ്ടായി.ഷിംലയിലെ രാംപൂര്‍ പ്രദേശത്തെ നന്തിയിലും ബുധനാഴ്ച രാത്രി മേഘവിസ്‌ഫോടനം ഉണ്ടായി. ശ്രീഖണ്ഡ് കുന്നിലെ മേഘവിസ്‌ഫോടനം കാരണം കുര്‍പാന്‍ മലയിടുക്കില്‍ വെള്ളം കയറി. ബാഗിപുള്‍ മാര്‍ക്കറ്റിലെ ആളുകളെ ഒഴിപ്പിച്ചു. മലയിടുക്കിന്റെ തീരങ്ങളിലും വെള്ളപ്പൊക്കം നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇന്ന്, ചമ്പ, കാംഗ്ര, മാണ്ഡി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ടും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നാല് മുതല്‍ ആറ് വരെ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it