Latest News

അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു

അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു
X

പാലക്കാട്: കുമരംപുത്തൂര്‍ വട്ടമ്പലത്ത് അജ്ഞാത ജീവി ഒരു വീട്ടിലെ അഞ്ച് ആടുകളെ കൊന്നു. വട്ടമ്പലം പാലാത്ത് ദേവസ്യാച്ചന്റെ അഞ്ചു ആടുകളെയാണ് കടിച്ചു കൊന്നത്. സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. ഒരു ആടിന്റെ തലയല്ലാത്ത മുഴുന്‍ ഭാഗവും തിന്നിട്ടുമുണ്ട്. ബാക്കിയുള്ളവയെ കടിച്ചു കൊന്ന നിലയിലാണ്. കുറുനരിയോ ചെന്നായയോ ആണ് ആടുകളെ കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്തു. കൊല്ലപ്പെട്ട അഞ്ചു ആടുകളും ഗര്‍ഭിണികളായിരുന്നു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Next Story

RELATED STORIES

Share it