Latest News

ബസിന് മുകളില്‍ മരം വീണ് അഞ്ച് മരണം

ബസിന് മുകളില്‍ മരം വീണ് അഞ്ച് മരണം
X

ലഖ്‌നോ: യുപിയില്‍, ഹൈദര്‍ഗഡ് റോഡില്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് മരണം. ബാരാബങ്കി ജില്ലാ ആസ്ഥാനത്ത് നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് അപകടം.അപകടത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.40 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍.

അപകടസമയത്ത് ബസില്‍ 40 പേര്‍ ഉണ്ടായിരുന്നു. അപകടത്തിന് ശേഷം നിരവധി യാത്രക്കാര്‍ ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. അപകടസമയത്ത് മഴയുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സമയമെടുത്തു. മരങ്ങള്‍ മുറിച്ചുമാറ്റിയാണ് പലരെയും രക്ഷപ്പെടുത്തിയത്.

Next Story

RELATED STORIES

Share it