ഗതാഗത യോഗ്യമല്ലാത്ത ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു
BY APH31 Aug 2022 5:54 PM GMT

X
APH31 Aug 2022 5:54 PM GMT
കോഴിക്കോട്: ഗതാഗത യോഗ്യമല്ലാത്ത ബസ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ട്ടി ഒ ബിജുമോന്‍ കെ യുടെ പ്രത്യേക നിര്‍ദേശനുസരണമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ തേഞ്ഞു തീര്‍ന്ന ടയര്‍, തുരുമ്പെടുത്ത ബോഡി ഭാഗങ്ങള്‍, പൊട്ടിപൊളിഞ്ഞ ഡോറുകള്‍, പ്രവര്‍ത്തനരഹിതമായ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് മുതലായവ യുമായി നരിക്കുനി മെഡിക്കല്‍ കോളജ് റൂട്ടിലെ ബസിന് എതിരെ യാണ് നടപടി എടുത്തത്. കൂടാതെ റോഡ് ടാക്‌സ് അടക്കാതെയാണ് സര്‍വീസ് നടത്തിയതെന്നും കണ്ടെത്തി. പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ എം കെ, സജിന്‍ വി കെ എ എം വി ഐ മാരായ മുനീര്‍ എം പി, രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTവിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്
14 July 2023 4:34 AM GMTഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി തിളക്കം; അബ്ദുള്ള...
13 July 2023 2:57 PM GMTഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; മലയാളി താരം അബ്ദുല്ല...
13 July 2023 2:55 PM GMT100 മീറ്ററിലെ ലോക ചാംപ്യന്‍ ടോറി ബോയി 32ാമത്തെ വയസ്സില്‍ മരണത്തിന്...
3 May 2023 5:13 PM GMT