Latest News

സിപിഎം പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന്

കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും

സിപിഎം പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന്
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും.എറണാകുളം സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം എകെജി സെന്ററില്‍ ചേരുന്ന ആദ്യ യോഗമാണിത്.കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും.

പാര്‍ട്ടിയില്‍ തലമുറ മാറ്റമുണ്ടായി എന്ന് വ്യക്തമാക്കിയ സംസ്ഥാനസമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന സമിതിയുടെയും യോഗമാണ് എകെജി സെന്ററില്‍ ചേരുന്നത്.രാവിലെ സെക്രട്ടറിയേറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയും ചേരും

കൊവിഡ് സാഹചര്യവും യുക്രെയ്ന്‍ രക്ഷാദൗത്യവും വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭ ചേരുന്നുമുണ്ട്. വിദ്യാര്‍ഥികളുടെ മടക്കത്തില്‍ നോര്‍ക്ക വഴി മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കാബിനെറ്റിന് ശേഷം വൈകീട്ട് ക്‌ളിഫ് ഹൗസില്‍ സൗഹൃദ കാബിനെറ്റ് ചേരും. വൈകീട്ട് ആറു മുതല്‍ ഏഴ് വരെയാണ് പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള കൂടിച്ചേരല്‍. എല്ലാ മാസവും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വൈകീട്ടുള്ള സൗഹൃദ കൂടിച്ചേരല്‍ തുടരാനാണ് തീരുമാനം.



Next Story

RELATED STORIES

Share it