Latest News

ചെറുതുരുത്തിയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് തീപിടിത്തം

ചെറുതുരുത്തിയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് തീപിടിത്തം
X

തൃശൂര്‍: ചെറുതുരുത്തിയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് തീപിടിത്തം. മേലെ വെട്ടിക്കാട്ടിരി-താഴപ്പറ റോഡിന് സമീപം, വടക്കാഞ്ചേരിയില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന റെയില്‍വേ ട്രാക്കിന്റെ പരിസരത്തെ അടിക്കാടുകളിലും ചെറുകാടുകളിലുമാണ് തീ പടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

തീപിടിത്തം വ്യാപകമായതോടെ പരിസരത്തെ മരങ്ങളും ചെടികളും കത്തിപ്പോയി. നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടക്കാഞ്ചേരി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനയും നാട്ടുകാരും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവസ്ഥലത്ത് ചെറുതുരുത്തി വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. വടക്കാഞ്ചേരി അഗ്‌നിരക്ഷാ നിലയത്തിലെ എസ്എച്ച്ഒ ഷിബു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടിആര്‍ ഷിബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മുരളി, നിധിന്‍ ദേവ്, സിനാന്‍, സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് തീ അണച്ചത്. സംഭവത്തില്‍ ആളപായമോ റെയില്‍വേ ഗതാഗത തടസമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it