Latest News

സൂറത്തിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൂറത്തിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം
X

സൂറത്ത്: ഗുജറാത്തില്‍ സൂറത്തില്‍ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം. സൂറത്തിലെ സരോലി പ്രദേശത്തെ രഘുവീര്‍ മാര്‍ക്കറ്റിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 40 അഗ്‌നിശമനസേനാ യൂണിറ്റുകളും ചേര്‍ന്നാണ് തീയണക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ സൂറത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 20 വിദ്യാര്‍ഥികളാണ് മരിച്ചത്. സൂറത്തിലെ തക്ഷശില കോംപ്ലക്‌സിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്ററിലായിരുന്നു വിദ്യാര്‍ഥികള്‍. 14നും 15നും പ്രായത്തിന് ഇടയിലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു മരിച്ചവരില്‍ ഭൂരിഭാഗവും.


Next Story

RELATED STORIES

Share it