Latest News

ഉത്തരാഖണ്ഡില്‍ കാട്ടുതീ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് 17 സംഘടനകള്‍ക്കെതിരേ എഫ്‌ഐആര്‍

ഉത്തരാഖണ്ഡില്‍ കാട്ടുതീ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് 17 സംഘടനകള്‍ക്കെതിരേ എഫ്‌ഐആര്‍
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നുവെന്ന വാര്‍ത്ത സോഷ്യല്‍മീഡിയ വഴി പങ്കുവച്ച 17 സംഘടനകള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തു. ''ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നുവെന്ന് ആരോപിച്ച് കുറച്ച് പേര്‍ വ്യാപകമായി കുപ്രചരണങ്ങള്‍ നടത്തുകയാണ്. മറ്റ് രാജ്യങ്ങളിലെ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത് തെറ്റാണ്, കുറ്റകൃത്യമാണ്. 2017 ലെ ഐടി ആകറ്റ് അനുസരിച്ച് 17 സംഘടനകള്‍ക്കെതിരേ സംസ്ഥാനത്ത് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തിട്ടുണ്ട്. പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്''- ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേററിവ് ഓഫിസര്‍ ജയ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഇതേ ആരോപണവുമായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും രംഗത്തെത്തിയിരുന്നു. ചൈയിലും ചിലിയിലും കാട്ടുതീ ഉണ്ടായ സമയത്ത് എടുത്ത ചത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''2016ലും 2019ലും ചൈനയിലും ചിലിയിലും പൊട്ടിപ്പുറപ്പെട്ട കാട്ടുതീയുടെ ചിത്രങ്ങളുപയോഗിച്ചാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ കുപ്രചരണങ്ങള്‍ നടക്കുന്നത്. ഇത്തരം കുപ്രചരണങ്ങളില്‍ ആരും വീണുപോകരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ കാട്ടതീയെക്കാള്‍ കുറഞ്ഞ അളവിലുള്ള തീയാണ് ഇത്തവണ ഉണ്ടായതെന്നാണ് വാസ്തവം''- റാവത്ത് ട്വീറ്റ് ചെയ്തു.

ഉത്തരാഖണ്ഡില്‍ വരണ്ട കാലാവസ്ഥയില്‍ കാട്ടുതീ പതിവാണ്.




Next Story

RELATED STORIES

Share it