Latest News

സംവിധായകന്‍ മണിരത്‌നം ആശുപത്രിയില്‍

സംവിധായകന്‍ മണിരത്‌നം ആശുപത്രിയില്‍
X

ചെന്നൈ: പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധയെന്ന് സംശയിച്ചിരുന്നെങ്കിലും പരിശോധന ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' സപ്തംബര്‍ 30ന് പുറത്തിറങ്ങാനിരിക്കെ ഈ വാര്‍ത്ത പുറത്തുവന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതിന്റെ ടീസര്‍ ലോഞ്ച് ജൂലൈ എട്ടിനാണ് നടന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ വിക്രമിനെയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഈയിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it