Latest News

ചലച്ചിത്ര സംവിധായകന്‍ എ.ബി. രാജ് അന്തരിച്ചു

1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു.

ചലച്ചിത്ര സംവിധായകന്‍ എ.ബി. രാജ് അന്തരിച്ചു
X

എറണാകുളം: ആദ്യകാല ചലച്ചിത്ര സംവിധായകന്‍ എ.ബി. രാജ് (രാജ് ആന്റണി ഭാസ്‌കര്‍) അന്തരിച്ചു. 11 സിംഹള സിനിമകള്‍ ഉള്‍പ്പടെ 80തോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'കളിയല്ല കല്യാണം', കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്പഴികള്‍, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉള്‍പ്പടെ 65 മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ 'ബ്രിഡ്ജ് ഇന്‍ ദി റിവര്‍ ക്വയി' എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം. ഭാര്യ: പരേതയായ സരോജിനി , മക്കള്‍: ജയപാല്‍, മനോജ്, ഷീല ( നടി ശരണ്യ പൊന്‍വണ്ണന്‍)

Next Story

RELATED STORIES

Share it