Latest News

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
X

കൊച്ചി: സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവേയാണ് മരണം. നടന്‍ കിഷോര്‍ സത്യയാണ് മരണവിവരം സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചതിനേ തുടര്‍ന്ന്, അതിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കള്‍. കാശി, മാമ്പഴക്കാലം, കൈ എത്തും ദൂരത്ത്, റണ്‍വേ, മാറാത്ത നാട്, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, ലയണ്‍, പതാക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സജീവമായി തുടരവെയാണ് അസുഖം ബാധിച്ചത്.

Next Story

RELATED STORIES

Share it