പിസി ജോര്‍ജിനെതിരെ 153 എ പ്രകാരം കേസെടുക്കണം: ജമാ അത്ത് യൂത്ത് കൗണ്‍സില്‍
കോട്ടയം: വര്‍ഷങ്ങളോളം ജനപ്രതിനിധിയായിരുന്ന പി.സി ജോര്‍ജ് കേരളീയ മതസൗഹാര്‍ദ്ദ പരിസരം അസത്യവാക്കുകള്‍ കൊണ്ട് മലീമസമാക്കുന്നുവെന്നും പിസി ജോര്‍ജ്ജിനെതിരെ ഐപിസി 153 എ പ്രകാരം ശക്തമായ ശിക്ഷാ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയല്ലെന്ന് തെളിയിക്കണമെന്നും കേരള മുസ് ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം. ബി അമീന്‍ഷാ.
സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തകര്‍ത്തെറിഞ്ഞുകൊണ്ട് ഉദാത്തമായ സംസ്‌കാരം പുലര്‍ത്തിപ്പോരുന്ന കേരളത്തിലെ ജനതക്ക് മുന്നില്‍ പിസി ജോര്‍ജിനെപ്പോലുള്ള മതവെറിയന്മാര്‍ വിഷബീജങ്ങള്‍ സൃഷ്ടിച്ചു വിടുകയാണ്. ഇതിനെ മതേതര പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും വെറുപ്പും സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഇത്തരക്കാരുടെ ഗൂഢനീക്കങ്ങള്‍ മതേതര-ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT