Latest News

പാലക്കാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു; 50 ഓളം പേര്‍ക്ക് പരിക്ക്

അന്തരിച്ച ഫുട്‌ബോള്‍ താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിനിടെയാണ് അപകടം.

പാലക്കാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു; 50 ഓളം പേര്‍ക്ക് പരിക്ക്
X

പാലക്കാട്: നൂറണിയില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു 50 ഓളം പേര്‍ക്ക് പരിക്കേറ്റു. അന്തരിച്ച ഫുട്‌ബോള്‍ താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിനിടെയാണ് അപകടം.മല്‍സരം തുടങ്ങുന്നതിനു മുമ്പാണ് ഗ്യാലറി തകര്‍ന്നു വീണത്. മല്‍സരം വീക്ഷിക്കാന്‍ ഗ്യാലറിയില്‍ 4000ത്തോളം പേര്‍ തിങ്ങി നിറഞ്ഞിരുന്നു. ഗ്യാലറിയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു വീണു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മല്‍സരത്തിനായി കഴിഞ്ഞ ദിവസമാണ് താല്‍ക്കാലിക ഗ്യാലറി നിര്‍മിച്ചത്.


Next Story

RELATED STORIES

Share it