Latest News

പ്രചാരണ വാഹനത്തില്‍ നിന്ന് വീണ് കൊടുവള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പരിക്ക്

അപകടത്തെതുടര്‍ന്ന് ചികിത്സ തേടിയ കാര്യം അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രചാരണ വാഹനത്തില്‍ നിന്ന് വീണ് കൊടുവള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പരിക്ക്
X

കോഴിക്കോട്: കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ്് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണു പരിക്കേറ്റു. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ നടന്ന റോഡ് ഷോക്കിടെയാണ് അപകടം. അപകടത്തെതുടര്‍ന്ന് ചികിത്സ തേടിയ കാര്യം അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

കാരാട്ട് റസാഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഇന്ന് വൈകുന്നേരം കട്ടിപ്പാറ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന റോഡ് ഷോ ഇടയില്‍ കരിഞ്ചോലയില്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ മൂന്ന് കുട്ടികള്‍ ഫോട്ടൊ എടുക്കുന്നതിനു വേണ്ടി കയറുകയും ഫോട്ടോ എടുക്കുന്ന സമയത്ത് നിറുത്തിയ വാഹനം െ്രെഡവര്‍ മുന്നോട്ടെടുത്തപ്പോള്‍ കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ വാഹനത്തില്‍ നിന്നും റോഡിലേക്ക് വീണതില്‍ നിസ്സാര പരിക്ക് പറ്റി. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Next Story

RELATED STORIES

Share it