Latest News

രക്തം കട്ടപിടിക്കുമെന്ന് ഭീതി: ആസ്ട്രസെനക്ക വാക്‌സിന്റെ ഉപയോഗം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന

രക്തം കട്ടപിടിക്കുമെന്ന് ഭീതി: ആസ്ട്രസെനക്ക വാക്‌സിന്റെ ഉപയോഗം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന
X

ജനീവ: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആസ്ട്രസെനക്ക ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതിന് കാരണമായേക്കുമെന്ന ഭീതിയില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആസ്ട്ര സെനക്ക വാക്‌സിന്‍ ഉപയോഗം നിര്‍ത്തിയ സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.

''ശരിയാണ് ഞങ്ങള്‍ ആസ്ട്രസെനക്ക വാക്‌സിന്‍ ഉപയോഗം തുടരാന്‍ തീരുമാനിച്ചു, ഉപയോഗം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല''- ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരററ് ഹാരിസ് പറഞ്ഞു.

വാക്‌സിന്‍ ഉപയോഗിക്കുന്നവര്‍ക്ക് രക്തംകട്ടപിടിക്കുന്നതെന്ന് കണ്ടതിനെത്തുടര്‍ന്ന് ഡെന്‍മാര്‍്ക്കാണ് ആദ്യം വാക്‌സിന്‍ ഉപയോഗം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. അതിനു പിന്നാലെ ആസ്ട്രിയ, തായ്‌ലന്റ്, നോര്‍വേ, ഐസ്‌ലാന്റ്, ബള്‍ഗേറിയ, ലക്‌സംബര്‍ഗ്, എസ്‌റ്റോണിയ, ലിത്വാനിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളാണ് ആസ്ട്രസെനക്ക വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവച്ചത്.

Next Story

RELATED STORIES

Share it