ആന്ധ്രാപ്രദേശിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി
അമരാവതി: ആന്ധ്രാപ്രദേശില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. കുഞ്ഞിന്റെ തൊലി കറുത്തതാണ് എന്നതിന്റെ പേരിലാണ് വിഷം നല്‍കിയത്. പ്രസാദത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപാതകം. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പോലിസ് കേസെടുത്തു.
മാര്‍ച്ച് 31നാണ് 18 മാസം പ്രായമുള്ള അക്ഷയ എന്ന കുട്ടിയെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന് ബന്ധുക്കളോട് പറയാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു.
കുഞ്ഞ് കറുത്തതായതിന്റെ പേരില്‍ മഹേഷ് ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നു. കുഞ്ഞിനെ പരിചരിക്കാനും അനുവദിക്കാറില്ലായിരുന്നുവെന്നും പോലിസ് പറഞ്ഞു. കുഞ്ഞ് മരിച്ചതോടെ പോലിസ് അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ നിര്‍ബന്ധിച്ച് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തിയെന്നും പോലിസ് പറഞ്ഞു.
RELATED STORIES
കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMTകൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന്...
30 April 2024 6:29 AM GMTയുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍...
30 April 2024 5:52 AM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMT'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി...
30 April 2024 5:38 AM GMT