Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
X

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. തന്റെ രണ്ട് പെണ്‍മക്കളെ ഇയാള്‍ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ചു വരികയാണെന്നാണ് റിപോര്‍ട്ട്.

പിതാവ് തങ്ങളെ പീഡിപ്പിക്കുന്ന വിവരം കുട്ടികള്‍ തന്നെയാണ് മാതാവിനെ അറിയിച്ചത്. സംഭവം അറിഞ്ഞ കുട്ടികളുടെ മാതാവ് ഭര്‍ത്താവിനെതിരേ കേസ് കൊടുക്കാനുള്ള ഭയം കാരണം പോലിസില്‍ വിവരം അറിയിച്ചിരുന്നില്ല.

എന്നാല്‍ നിരന്തരം പീഡനം ഏറ്റു വാങ്ങേണ്ടി വന്ന ഇവര്‍ പിന്നീട് സംഭവം പോലിസിനെ അറിയിക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ ഇവരുടെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷം, പ്രതിയെ പോലിസ് പിടികൂടി. സദര്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it