Latest News

വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ട് കൊന്ന ഇന്ത്യന്‍ വംശജനായ പോലിസുകാരന് പത്തുവര്‍ഷം തടവ്

വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ട് കൊന്ന ഇന്ത്യന്‍ വംശജനായ പോലിസുകാരന് പത്തുവര്‍ഷം തടവ്
X

സിംഗപ്പൂര്‍: വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ട് കൊന്ന ഇന്ത്യന്‍ വംശജനായ പോലിസ് ഉദ്യോഗസ്ഥനെ സിംഗപ്പൂര്‍ കോടതി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. മ്യാന്‍മര്‍ സ്വദേശിനിയായ പിയാങ് ഗെയ് ഡോണിനെ കൊലപ്പെടുത്തിയ സ്റ്റാഫ് സര്‍ജന്റ് കെവില്‍ ശെല്‍വത്തെയാണ് ശിക്ഷിച്ചത്. പട്ടിണിക്കിട്ടത് മൂലം പിയാങിന്റെ തൂക്കം വെറും 24 കിലോഗ്രാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പിയാങിന്റെ മുടിപിടിച്ച് വലിച്ചിഴക്കല്‍, പട്ടിണിക്കിടല്‍, മര്‍ദ്ദിക്കല്‍, വ്യാജ മൊഴി നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി ജില്ലാ ജഡ്ജി തിയോ ഐ ലിന്‍ പറഞ്ഞു. തന്റെ ഭാര്യയും അമ്മായി അമ്മയും പിയാങിന് 35 ദിവസമായി ഭക്ഷണം നല്‍കിയില്ല എന്നത് അറിഞ്ഞിട്ടും പോലിസ് ഉദ്യോഗസ്ഥനായ പ്രതി വെറുതെയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.

പിയാങ് മരിച്ചതിനെ തുടര്‍ന്ന് പ്രതി വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ മാറ്റിയിരുന്നു. അതുപക്ഷേ, പോലിസ് നടത്തിയ റെയ്ഡില്‍ മറ്റൊരു പ്രദേശത്തുനിന്നും കണ്ടെടുത്തു. ആ ദൃശ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സത്യം മണ്ണിന് അടിയില്‍ പോയേനെ എന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നേരത്തെ ഈ കേസില്‍ ശെല്‍വത്തിന്റെ അക്കാലത്തെ ഭാര്യ ഗായത്രി, അവരുടെ അമ്മ പ്രേമ എസ് നാരായണ സ്വാമി എന്നിവരെ യഥാക്രമം 30, 17 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it