Latest News

ചര്‍ച്ച പരാജയം: ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

ചര്‍ച്ച പരാജയം: ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍
X

ന്യൂഡല്‍ഹി: കര്‍ഷക സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സൂചന നല്‍കി കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കി. ഡിസംബര്‍ 8 ചൊവ്വാഴ്ചയാണ് കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. അതേ ദിവസം രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

സമരം തുടങ്ങിയ ശേഷം കര്‍ഷകസംഘടനകള്‍ രണ്ട് തവണ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ആദ്യ ചര്‍ച്ച ഡിസംബര്‍ ഒന്നിനും രണ്ടാമത്തെ ചര്‍ച്ച മൂന്നിനുമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന മൂന്ന് കാര്‍ഷക ബില്ലുകള്‍ നിരുപാധികം പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ഭേദഗതിയാവാം എന്ന് സര്‍ക്കാര്‍ പറയുന്നു. അതിന് ഒരു കമ്മറ്റിയെ നിയമക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ബില്ല് പൂര്‍ണമായും പിന്‍വലിക്കാതെ സമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എത്ര കാലം വേണമെങ്കിലും സമരം ചെയ്യാന്‍ ആവശ്യമായ സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it