Latest News

വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കര്‍ഷകന്‍ മരിച്ചു

വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കര്‍ഷകന്‍ മരിച്ചു
X

മലപ്പുറം: വാഴത്തോട്ടത്തിലെ സോളാര്‍ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കല്ലുണ്ട സ്വദ്ദേശി പള്ളിയാളി ഗംഗാധരന്‍ (60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് ബൈക്കില്‍ ഇയാള്‍ നമ്പൂരിപ്പൊട്ടിക്ക് സമീപം വരെയെത്തിയപ്പോഴേക്കും തളര്‍ന്നുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it