Latest News

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക്  ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി
X

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈന്‍ സാമൂഹിക പ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സനദ് ബ്രാഞ്ച് സെക്രട്ടറിയുമായ എന്‍ കെ അബൂബക്കര്‍ സിദ്ദിഖിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കേരള ഘടകം യാത്രയയപ്പ് നല്‍കി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് വേണ്ടി കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ഉപഹാരം കൈമാറി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം വൈസ് പ്രസിഡന്റ് അഷ്‌റഫ് പാതിരിപറ്റ, ഷാനവാസ് ചുള്ളികല്‍, എം കെ പി റാഷിദ്, ഹനീഫ മഞ്ചേശ്വരം എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.

Next Story

RELATED STORIES

Share it