Latest News

നിരക്ക് വര്‍ധന: പാലിയേക്കര ടോള്‍പ്ലാസയില്‍ എഐവൈഎഫ് പ്രതിഷേധം

നിരക്ക് വര്‍ധന: പാലിയേക്കര ടോള്‍പ്ലാസയില്‍ എഐവൈഎഫ് പ്രതിഷേധം
X

തൃശൂര്‍: നിരക്കുവര്‍ധനക്കെതിരേ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ എഐവൈഎഫിന്റെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടുകയും ടോള്‍ഗേറ്റ് ഉയര്‍ത്തി വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു.

ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍നിരക്കില്‍ 15 ശതമാനം വര്‍ധന ഏര്‍പ്പെടുത്തിയിരുന്നു. വിലനിലവാര സൂചികയനുസരിച്ചുള്ള വാര്‍ഷിക വര്‍ധനയുടെ ഭാഗമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

പത്ത് രൂപ മുതല്‍ 65 രൂപവരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. കാറുകള്‍ക്ക് ഇന്നു മുതല്‍ 90 രൂപ നല്‍കേണ്ടിവരും. നേരത്തെ ഇത് 80 രൂപ ആയിരുന്നു. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 140 രൂപയായിരുന്നത് 165 രൂപയായി വര്‍ധിപ്പിച്ചു. ബസ്, ലോറി എന്നിവയ്ക്ക് 315 രൂപയായി. നേരത്തെ ഇത് 275രൂപയായിരുന്നു. മള്‍ട്ട് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 665 രൂപയായിരുന്നത് 765 രൂപയായും വര്‍ധിപ്പിച്ചു.

Next Story

RELATED STORIES

Share it