Latest News

ദമ്പതികളുടെ ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയാ സംഘമെന്ന് സൂചന

ദമ്പതികളുടെ ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയാ സംഘമെന്ന് സൂചന
X

കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെന്ന് സൂചന. കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ് നായര്‍ (36), ഭാര്യ രശ്മി സുകുമാരന്‍ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കള്‍ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മര്‍ദിച്ചെന്നുമാണ് വിവരം. ഹോസ്റ്റലില്‍ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും പരാതിയുണ്ട്.കെട്ടിട നിര്‍മാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു.കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം കിടന്നിരുന്നത്. മരുന്നു കുത്തിവച്ചാണ് മരണമെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കെട്ടിപിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Next Story

RELATED STORIES

Share it