Latest News

വ്യാജ വാക്‌സിന്‍ കേസ്: കൊല്‍ക്കൊത്തയിലെ 10 കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്

വ്യാജ വാക്‌സിന്‍ കേസ്: കൊല്‍ക്കൊത്തയിലെ 10 കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്
X

കൊല്‍ക്കത്ത: വ്യാജ കൊവിഡ് വാക്‌സിന്‍ കേസില്‍ കൊല്‍ക്കത്തയിലെ പത്ത് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റെയ്ഡ് നടന്ന വിവരം ഇ ഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ അറിയിച്ചു.

ഐഎഎസ് ഓഫിസറായി വേഷം മാറി വ്യാജ വാക്‌സിന്‍ കേന്ദ്രം നടത്തിയ സംഭവത്തില്‍ ദെബന്‍ജന്‍ ദേബ് എന്നയാളെ കൊല്‍ക്കത്ത പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിറ്റക്ടീവ് ഡിപാര്‍ട്ട്‌മെന്റിലെ പ്രത്യേക അന്വേഷണ സംഘമാണ് ജൂണ്‍ 3ന് ദേബിനെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കയ്യില്‍ നിന്ന് രജിസ്റ്ററുകള്‍, സ്ലിപ്പുകള്‍, ടെന്‍ഡര്‍ രസീതികള്‍, തുടങ്ങി നിരവധി വ്‌സ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.

തൃണമൂല്‍ എംപി മിമി ചത്രബര്‍ത്തി ഇത്തരമൊരു കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് രോഗബാധിതയായതോടെയാണ് പ്രശ്‌നം പുറത്തെത്തുന്നത്. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത്.

ജൂണ്‍ 26ന്് സര്‍ക്കാര്‍ വ്യാജ വാക്‌സിന്‍ കേസ് വിലയിരുത്താന്‍ നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. അതേ കേസിലാണ് ഇപ്പോള്‍ ഇ ഡി അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it