മാതാവിന്റെ സഹായത്തോടെ 11കാരിയെ പീഡിപ്പിച്ച വ്യാജ പൂജാരി പിടിയില്‍
കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഒരു പ്രസിദ്ധമായ ഇല്ലത്തിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയായിരുന്നു ഷാന്‍ വിവിധ സ്ഥലങ്ങളില്‍ പൂജാരിയായി ജോലി ചെയ്തിരുന്നത്.

കിളിമാനൂര്‍: മാതാവിന്റെ സഹായത്തോടെ 11കാരിയെ പീഡനത്തിന് ഇരയാക്കിയ വ്യാജ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ആലപ്പാട് വില്ലേജില്‍ ചെറിയഴിക്കല്‍ കക്കാത്തുരത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ വ്യാജ പേരില്‍ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു ഷാന്‍.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് - 2018ല്‍ ശ്യാം എന്ന വ്യാജപേരില്‍ പൂജാരിയായി എത്തിയ ഇയാള്‍ പരിസരവാസിയായ യുവതിയുമായി പരിചയത്തിലാവുകയും അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തി യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് മാതാവ് മകളെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പിന്നീട് പിതാവിനെ അറിയിക്കുകയും ഇരുവരും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് കോതമംഗലം വടാട്ടുപാറയില്‍ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഒരു പ്രസിദ്ധമായ ഇല്ലത്തിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയായിരുന്നു ഷാന്‍ വിവിധ സ്ഥലങ്ങളില്‍ പൂജാരിയായി ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്നയിടങ്ങളില്‍ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് ശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്.
RELATED STORIES
ജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTഎസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
10 Aug 2022 1:46 PM GMT'2014ല്‍ വിജയിച്ചു, 2024ലോ?'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ...
10 Aug 2022 1:44 PM GMTവാഹനപരിശോധനയ്ക്കിടെ എഎസ്ഐയ്ക്ക് ബൈക്കിടിച്ച് പരിക്ക്
10 Aug 2022 1:40 PM GMTഓണാഘോഷം; 24 മണിക്കൂര് കണ്ട്രോള് റൂമുമായി എക്സൈസ്
10 Aug 2022 1:38 PM GMT