Latest News

വ്യാജ തോക്ക് ലൈസന്‍സ്; കേസിലെ മുഖ്യപ്രതി കശ്മീര്‍ സ്വദേശി ആത്മഹത്യ ചെയ്തതായി അന്വേഷണസംഘം

വ്യാജ തോക്ക് ലൈസന്‍സ്; കേസിലെ മുഖ്യപ്രതി കശ്മീര്‍ സ്വദേശി ആത്മഹത്യ ചെയ്തതായി അന്വേഷണസംഘം
X

തിരുവനനന്തപരം: വ്യാജ ലൈസന്‍സുള്ള തോക്ക് പിടികൂടിയ കേസിലെ പ്രതി കശ്മീര്‍ സ്വദേശി ആത്മഹത്യ ചെയ്തതായി അന്വേഷണ സംഘം. കശ്മീര്‍ രജൗരി സ്വദേശി സത്പാല്‍ സിങ്ങാണ് ആത്മഹത്യ ചെയ്തത്.

കേസില്‍ അറസ്റ്റിലായ അഞ്ച് സുരക്ഷ ജീവനക്കാരില്‍ ഒരാളായ ഗുല്‍സനുമായി കശ്മീരിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയ്യാള്‍ ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചത്. ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടായിരിക്കാം സത്പാല്‍ ആത്മഹത്യ ചെയ്തതെന്ന് കശ്മീര്‍ പോലിസ് അറിയിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

എടിഎമ്മില്‍ പണം നിറക്കുന്ന സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ജീവനക്കാര്‍ക്ക് വ്യാജ ലൈസന്‍സും തോക്കും സംഘടിപ്പിച്ച് കൊടുത്തത് ഇയ്യാളെന്നാണ് പോലിസ് പറയുന്നത്.

എടിഎമ്മില്‍ പണം നിറയ്ക്കുന്നവരുടെ തോക്കിന് വ്യാജ ലൈസന്‍സാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനാണ് അന്വേഷണ സംഘം കശ്മീരിലേക്ക് പോയത്.

Next Story

RELATED STORIES

Share it