Latest News

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; മാവോവാദി കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

കസ്റ്റഡി മരണങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും സംഘടന നിയമസഹായം നല്‍കും. സംസ്ഥാന വ്യാപകമായി ലീഗല്‍ എയ്ഡ് കമ്മിറ്റികള്‍ക്ക് രൂപം കൊടുത്താണ് പ്രവര്‍ത്തനം

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; മാവോവാദി കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എട്ട് വ്യാജ മാവോവാദി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തുണ്ടായ മാവോവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ നിയമസഹായം നല്‍കും. ഇക്കാലയളവിലെ കസ്റ്റഡി മരണങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും സംഘടന നിയമസഹായം നല്‍കും. സംസ്ഥാന വ്യാപകമായി ലീഗല്‍ എയ്ഡ് കമ്മിറ്റികള്‍ക്ക് രൂപം കൊടുത്താണ് പ്രവര്‍ത്തനം. നിയമസഹായം നല്‍കുന്നതിനായി ജില്ലാതലത്തില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചതായി ലോയേഴ്‌സ് കോണ്‍ഗ്രസ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങളാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. എന്നാല്‍ സ്‌റ്റേറ്റ് പ്രതിസ്ഥാനത്തുവരുന്ന ഇത്തരം കേസുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കപ്പെട്ടില്ല. ഈ പശ്ചാത്തലത്തില്‍ എല്ലാ കേസുകളിലും സിബിഐ അന്വേഷണം വേണം.

കഴിഞ്ഞ ഇടതുപക്ഷഭരണ കാലത്തുണ്ടായ ഏഴ് കസ്റ്റഡി മരണങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജുഡീഷ്യല്‍ അന്വേഷണം നടന്ന് ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കിയത്. ശേഷിക്കുന്ന കേസുകളിലും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നടപടിയുണ്ടാകാത്ത പശ്ചാത്തലത്തില്‍ ഇരകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ നിയമസഹായം നല്‍കുമെന്നും സംഘടന വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it