Latest News

ന്യൂഡല്‍ഹിയില്‍ ഫാക്ടറി മേല്‍ക്കൂര തകര്‍ന്നുവീണു: 4 തൊഴിലാളികള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്

ന്യൂഡല്‍ഹിയില്‍ ഫാക്ടറി മേല്‍ക്കൂര തകര്‍ന്നുവീണു: 4 തൊഴിലാളികള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വിഷ്ണു ഗാര്‍ഡന്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍വൈന്റിങ് ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിച്ചു.

രമേശ്(35), ചിന്ന(36), ഗുഡ്ഡി(45), ട്വന്‍ഗ്വിള്‍(25) എന്നിവരാണ്. മരിച്ചത്.രവി (20), ഗുഡ്ഡു കുമാര്‍(18) എന്നിവര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാവിലെ ഏകദേശം പത്തുമണിയോടെ ആറ് പേര്‍ പണിയെടുത്തുകൊണ്ടിരിക്കെയാണ് മേല്‍ക്കൂര നിലം പതിച്ചത്. കെട്ടിടത്തിനുള്ളില്‍ ധാരാളം വസ്തുക്കള്‍ നിറച്ചതിനെ തുടര്‍ന്നുണ്ടായ അമിത ഭാരം മൂലമാണ് ഫാക്ടറി തകര്‍ന്നതെന്നാണ് പ്രഥമിക വിവരം.

ഉത്തംനഗറിലെ മഹേന്ദ്ര പാലാണ് ഫാക്ടറി ഉടമ. പിസിആര്‍ വാനും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കെട്ടിടം പഴക്കമുള്ളതാണെന്ന് പോലിസ് പറയുന്നു. തകര്‍ന്നുവീഴുമ്പോള്‍ ഉള്ളില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേര്‍ ആശുപത്രിയിലെത്തും മുമ്പേ മരിച്ചു.

Next Story

RELATED STORIES

Share it