Latest News

കെ റെയില്‍ സര്‍വേക്കല്ല് പിഴുതി മാറ്റിയ സംഭവത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പോലിസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കെ റെയില്‍ സര്‍വേക്കല്ല് പിഴുതി മാറ്റിയ സംഭവത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
X

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കായി കണ്ണൂര്‍ മാടായിപ്പാറയില്‍ നാട്ടിയ സര്‍വേ കല്ല് പിഴുതി മാറ്റിയ സംഭവത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്. പഴയങ്ങാടി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരേയാണ് കേസ്.കേസെടുത്തതില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പോലിസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.മാര്‍ച്ച് അക്രമാസക്തമായതിനേ തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

മാടായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനും, ഗേള്‍സ് ഹൈസ്‌കൂളിനും ഇടയിലുള്ള അഞ്ച് സര്‍വേക്കല്ലുകള്‍ കഴിഞ്ഞ ദിവസം പിഴുതി മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.പിഴുതു മാറ്റിയത് ആരാണെന്ന് വ്യക്തമായിരുന്നില്ല. വഴിയാത്രക്കാരാണ് സംഭവം പോലിസിനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിഴുത് മാറ്റിയ സര്‍വേ കല്ലിന്റെ ഫോട്ടോസഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.'പണി തുടങ്ങീട്ടുണ്ട്ട്ടാ' എന്ന കമ്മന്റോട് കൂടിയായിതുന്നു പോസ്റ്റ്.

15 ദിവസം മുമ്പാണ് ഇവിടെ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചത്.ഇതിനെതിരേ പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങുമെന്നും, കുറ്റികള്‍ പിഴുതെറിയുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കെ സുധാകരന്റെ വെല്ലുവിളിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പരിഹസിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു ജയരാജന്റെ മറുപടി.



Next Story

RELATED STORIES

Share it