Latest News

ഫെയ്‌സ്ബുക് പോസ്റ്റ്: യുവാവിനെതിരേ ഗൂഢാലോചന കുറ്റം ചുമത്തി

ഇന്ത്യന്‍ ശിക്ഷാനിയമം 120(സി) കുറ്റകരമായ ഗൂഢാലോചന, ഐപിസി 152 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക് പോസ്റ്റ്:  യുവാവിനെതിരേ ഗൂഢാലോചന കുറ്റം ചുമത്തി
X

തൃശൂര്‍: കശ്മീരിലെ കുനാന്‍, പോഷ്‌പോറ ഗ്രാമങ്ങളില്‍ 1993ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ കൂട്ട ബലാത്സംഗത്തെ പരാമര്‍ശിച്ചുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പേരില്‍ മതിലകം പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെതിരേ ഗൂഢാലോചന കുറ്റം ചുമത്തി. ആക്റ്റീവിസ്റ്റ് സുധി ഷണ്‍മുഖനെതിരേയാണ് പോലിസ് ഗൂഢാലോചന കുറ്റം ചുമത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 120(സി) കുറ്റകരമായ ഗൂഢാലോചന, ഐപിസി 152 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പിന്നീട് ആള്‍ജാമ്യത്തില്‍ സുധിയെ വിട്ടയച്ചു.

കശ്മീരി എഴുത്തുകാരന്‍ മുഹമ്മദ് അലിയുടെ 'അഭിമാനിക്കാന്‍ ഒന്നുമില്ല' എന്ന ആത്മകഥയില്‍ നിന്നുള്ള മലയാള വിവര്‍ത്തനത്തിന്റെ ഒരു ഭാഗത്തെ ആസ്പദമാക്കി ഫേസ് ബുക്കിലെഴുതി കുറിപ്പാണ് വിവാദമായത്.

പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രചരിക്കുന്ന അതേ മൈലേജില്‍ പട്ടാളക്കാര്‍ തന്റെ വീട്ടില്‍ക്കയറി സ്വന്തം സഹോദരികളെ ബലാത്സംഗം ചെയ്യുമോ എന്ന ഭയത്താല്‍ പേടിച്ച് തൂറിപ്പോയ ആ കശ്മീരി വീട്ടമ്മ സ്വന്തം തീട്ടം ശരീരത്തില്‍ തേച്ച് പട്ടാളക്കാരുടെ ബലാത്സംഗ ശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സത്യകഥ പബ്ലിഷ്ഡ് ആവാത്ത ഇന്ത്യ എന്റെ ഇന്ത്യയല്ല എന്ന ഫെയ്‌സ്ബുക് പോസ്റ്റാണ് കേസിന് ആധാരമായത്. ഇതിനെതിരേ ലഭിച്ച നാലു പരാതികളിലാണ് പോലിസ് കേസെടുത്തത്.

Next Story

RELATED STORIES

Share it