Latest News

ഡല്‍ഹി- യുപി അതിര്‍ത്തിയില്‍ വ്യാപക കൊവിഡ് പരിശോധന

ഡല്‍ഹി- യുപി അതിര്‍ത്തിയില്‍ വ്യാപക കൊവിഡ് പരിശോധന
X

ഗാസിപൂര്‍: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹി യുപി അതിര്‍ത്തിയില്‍ ഡല്‍ഹി ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന ശക്തമാക്കി.

യുപിയില്‍ നിന്ന് ഗാസിപൂര്‍ വഴി ഡല്‍ഹിയിലേക്ക് വരുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ഗാസിപൂര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ എന്‍ കെ ഗുപ്ത പറഞ്ഞു.

നിലവില്‍ റാന്‍ഡം അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഈ നടപടികള്‍ കൊവിഡ് വ്യാപനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 4,454 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 121 പേര്‍ മരിക്കുകയും ചെയ്തു.

അതിനിടയില്‍ രാജ്യത്തെ കൊവിഡ് ബാധ പൊതുവില്‍ കുറയുകയാണ്. 24 മണിക്കൂറിനുള്ളില്‍ 37,975 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 480 പേര്‍ക്ക് ഇന്ന് ജീവഹാനിയുണ്ടായി.

രാജ്യത്ത് 91,77,841 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 86,04,955 പേര്‍ രോഗമുക്തരായി. 4,38,667 സജീവകേസുകളാണ് ഉള്ളത്. ആകെ മരണം 1,34,218ആയി.

Next Story

RELATED STORIES

Share it