Latest News

വയോധികയുടെ ഭൂമി തട്ടിയെടുക്കല്‍; പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വയോധികയുടെ ഭൂമി തട്ടിയെടുക്കല്‍; പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
X

കോഴിക്കോട്: പട്ടിക ജാതിയില്‍പ്പെട്ട വയോധികയുടെ ഭൂമി അയല്‍വാസികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട് കുന്നത്തുതാഴത്ത് തോട്ടപ്പാട്ടില്‍ സുമതിയുടെ അഞ്ചു സെന്റ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായാണു മാധ്യമവാര്‍ത്ത.

തൊണ്ടയാട് ബൈപ്പാസിനു മീറ്ററുകള്‍ക്കരികെയുള്ള ഇവരുടെ ഭൂമിയിലേക്കു വഴിയില്ലെന്നു പ്രചരിപ്പിച്ച് അയല്‍വാസികള്‍ നാല് അടിയുള്ള വഴി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു 15 അടിയോളം താഴ്ചയില്‍ മണ്ണെടുത്തു തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായും വാര്‍ത്തയിലുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാ പോലിസ് മേധാവി, ജില്ലാ കലക്ടര്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എന്നിവര്‍ക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it