- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെഷവാറിലെ ഷിയാ പളളിയില്‍ സ്‌ഫോടനം; 30 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പെഷവാര്‍; പാകിസ്താനിലെ പെഷവാറില്‍ മുസ് ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ മരിച്ചു. 56 പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ പെഷവാറില്‍ ഷിയ പളളിയിലാണ് സ്‌ഫോടനം നടന്നത്.
തലസ്ഥാനമായ ഇസ് ലാമാബാദില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കൊച്ച റസല്‍ദലില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് തൊട്ടുമുമ്പായിരുന്നു സംഭവം.
പള്ളിയിലേക്ക് പ്രവേശിക്കും മുമ്പ് അക്രമികളിലൊരാള്‍ രണ്ട് പോലിസുകാര്‍ക്കെതിരേ വെടിയുതിര്‍ത്തിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
റാവല്‍പിണ്ടിയില്‍ പാകിസ്താനും ആസ്്‌ത്രേലിയയും തമ്മില്‍ ക്രിക്കറ്റ് മല്‍സരം ഇന്ന് തുടങ്ങാനിരിക്കെയാണ് പള്ളിക്കു നേരെ ആക്രമണം നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ 25 വര്‍ഷത്തിനുശേഷം ആദ്യമായാണ് ആസ്‌ത്രേലിയന്‍ ടീം പാകിസ്താനില്‍ കളിക്കാനെത്തിയത്.
ആശുപത്രി അധികൃതര്‍ 30 പേരുടെ മരണങ്ങള്‍ സ്ഥിരീകരിച്ചു.












