Latest News

പ്രവാസികളും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും

പ്രവാസികളും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും
X

സി പി മുഹമ്മദ് ബഷീര്‍

ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളില്‍ മധ്യവേനല്‍ അവധി തുടങ്ങിയതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ നാട്ടിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂടു കൂടിയതിനാല്‍ അവധിക്ക് നാട്ടിലേക്ക് വരുന്നവരും ഏറെയാണ്. എന്നാല്‍, അവധിസീസണ്‍ കണക്കിലെടുത്ത് ഇന്ത്യയിലേക്കുള്ള ടിക്കറ്റ്‌നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്.

വേനലവധിയും ബലിപെരുന്നാളും നാട്ടില്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള പ്രവാസികളുടെ മോഹത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് വിമാനക്കമ്പനികള്‍. നാലിരട്ടിയിലധികം തുകയാണ് വിദേശ, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ബഡ്ജറ്റ് എയര്‍ലൈനുകളിലും കണക്ടിങ് വിമാനങ്ങളിലും തീവെട്ടിക്കൊള്ള ആരംഭിച്ചതോടെ പലരും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ട ഗതികേടിലാണ്.

ആഗസ്ത് അവസാനത്തോടെയാണ് വേനലവധി അവസാനിക്കുക. കൊവിഡ് കാരണം രണ്ടു വര്‍ഷത്തിലേറെയായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധന തിരിച്ചടിയായിട്ടുണ്ട്. ലോക്ക് ഡൗണില്‍ വെട്ടിക്കുറിച്ച സര്‍വീസുകള്‍ പുനസ്ഥാപിക്കാത്തതിനാല്‍ പല റൂട്ടുകളിലും ടിക്കറ്റ് ക്ഷാമവും രൂക്ഷമാണ്.

കൊവിഡിന് മുമ്പ് 10,000 രൂപയ്ക്ക് താഴെയായിരുന്ന ദുബായിലേക്കുള്ള എക്കണോമി ക്ലാസ്സ് ടിക്കറ്റ് നിരക്ക് കൊവിഡ് കഴിഞ്ഞതോടെ ഇരട്ടിയായി വര്‍ധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സീസണ്‍ ആരംഭിച്ചതോടെ ഈ തുക നാലിരട്ടിയായി വര്‍ധിപ്പിച്ചു.

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൊവിഡിന് മുമ്പ് ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. കൊവിഡിന് ശേഷം സാധാരണ നിലയിലേക്ക് എത്തിയിട്ടും വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനസ്ഥാപിച്ചിട്ടില്ല. അവധിക്കാലമായതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് ടിക്കറ്റ് നിരക്കില്‍ ഇളവുവരുത്തണം. സാധാരണക്കാരായ പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണം. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണം.

Next Story

RELATED STORIES

Share it