Latest News

തിരൂരങ്ങാടിയില്‍ ലഹരിവേട്ട

തിരൂരങ്ങാടിയില്‍ ലഹരിവേട്ട
X


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കില്‍ എക്‌സൈസ് ലഹരി വേട്ട തുടരുന്നു. 5 ലിറ്റര്‍ ചാരായവും 106 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസ് പാര്‍ടി പിടിച്ചെടുത്തു. ക്രിസ്മസ്, പുതുവസ്തരത്തോടനുബന്ധിച്ച് മദ്യമയക്ക് മരുന്ന് കുറ്റകൃത്യങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം പ്രിവന്റീവ് ഓഫിസര്‍, ടി പ്രജോഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേലേമ്പ്ര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ചാരായവും വാഷും പിടിച്ചെടുത്തത്. ചേലേമ്പ്ര പടിഞ്ഞാറ്റിന്‍ പൈ സ്വദേശി നല്ലനെ തിരെ എക്‌സൈസ് കേസെടുത്തു.

ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ് അറിയിച്ചു. റെയ്ഡില്‍ പ്രിവന്‍ീവ് ഓഫിസര്‍ക്ക് പുറമെ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രകാശന്‍, പ്രദിപ് കുമാര്‍ എ.പി വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it