Latest News

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍
X

പാലക്കാട്: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കല്ലടിക്കോട് കാഞ്ഞിരാനി വീട് കെ വി ഷണ്മുഖ (54) നെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. എസ്പിയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

മഹാനവമിയോടനുബന്ധിച്ച് നടന്ന ആര്‍എസ്എസ് കല്ലടിക്കോട് പ്രഖണ്ഡിന്റെ റൂട്ട് മാര്‍ച്ചിലാണ് ഇയാള്‍ പങ്കെടുത്തത്. തുടര്‍ന്ന് കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഷണ്മുഖനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു.




Next Story

RELATED STORIES

Share it