Latest News

'നരിവേട്ട'യ്‌ക്കെതിരെ ഡിജിപിക്ക് മുന്നില്‍ പരാതിയുമായി മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍

നരിവേട്ടയ്‌ക്കെതിരെ ഡിജിപിക്ക് മുന്നില്‍ പരാതിയുമായി മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍
X

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരാതി ബോധിപ്പിച്ച് മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍. മുത്തങ്ങ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയ ''നരിവേട്ട'' എന്ന സിനിമയില്‍ തന്റെ പേര് ദുരുപയോഗംചെയ്തെന്നാണ് ഇ പി ബഷീര്‍ എന്ന മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ബഷീര്‍ ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

'നരിവേട്ട'യില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രത്തെ ലക്ഷ്യമിട്ടാണ് ബഷീറിന്റെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോള്‍ താന്‍ കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലിചെയ്യുകയായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു. പോലിസില്‍ കുറച്ചുകാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്ത് പോയ പോലീസുകാരാണ് ഇതിന്റെ തിരക്കഥ ഉണ്ടാക്കിയതെന്നും ബഷീര്‍ ആരോപിച്ചു. പരാതിയില്‍ അന്വേഷണം നടത്താമെന്ന് ഡിജിപി അറിയിച്ചു.

Next Story

RELATED STORIES

Share it