Latest News

'ഇന്ത്യയെ സഹായിക്കാന്‍ എല്ലാവരും ഒന്നിക്കണം' : വികാര നിര്‍ഭരമായ വീഡിയോയുമായി ഷുഹൈബ് അക്തര്‍

ഇന്ത്യയെ സഹായിക്കാന്‍ എല്ലാവരും ഒന്നിക്കണം : വികാര നിര്‍ഭരമായ വീഡിയോയുമായി ഷുഹൈബ് അക്തര്‍
X

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം പ്രയാസപ്പെടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി വികാരനിര്‍ഭരമായ വീഡിയോയുമായി ഷുഹൈബ് അക്തര്‍. ട്വിറ്ററിലൂടെയാണ് ലോകപ്രശസ്ത ഫാസ്റ്റ് ബൗളറായിരുന്ന ഷുഹൈബ് അക്തര്‍ അയല്‍രാജ്യക്കാര്‍ക്കു വേണ്ടി രംഗത്തുവന്നത്.


'പാകിസ്താനിലെ ക്രിക്കറ് ലോകം ഇന്ത്യക്കൊപ്പമുണ്ട്. കാര്യങ്ങള്‍ ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ സഹായിക്കാന്‍ എല്ലാവരും ഒന്നിക്കണം. കൊവിഡ് മഹാമാരിക്കുമുന്നില്‍ എല്ലാവരും ഒന്നാണ്. എല്ലാവരും പരസ്പരം സഹായികളായി മാറണം. അയല്‍ക്കാര്‍ക്ക് തന്റെ രാജ്യത്തിന്റെ പിന്തുണ അറിയിക്കുകയാണെന്നും ഷുഹൈബ് അക്തര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it