Latest News

ഇ പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു

ഇ പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു
X

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇ.ഡി വിവരങ്ങൾ തേടിയത്. ലോക്കർ ആരംഭിച്ചത്, അവസാനമായി ലോക്കൽ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.

മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it