Latest News

എഞ്ചിനീയറിംഗ്/ ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

എഞ്ചിനീയറിംഗ്/ ഫാര്‍മസി  എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും
X

കോഴിക്കോട്: എഞ്ചിനീയറിംഗ്/ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു രാവിലെ 8.30ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് റാങ്ക് പ്രഖ്യാപിക്കുക. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു.

ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം.


Next Story

RELATED STORIES

Share it