Latest News

കെഎസ്‌ഐഡിസി- ഇഎംസിസി കരാര്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു

കെഎസ്‌ഐഡിസി- ഇഎംസിസി കരാര്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു
X

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധനം നടത്താനുള്ള അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി കെഎസ്‌ഐഡിസി ഒപ്പുവച്ച കരാര്‍ റദ്ദാക്കുന്നു. നേരത്തെ ഇഎംസിസി കമ്പനിയുമായുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കിയിരുന്നു. അതിനിടെ പ്രതിപക്ഷം 5000 കോടിയുടെ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് കരാര്‍ റദ്ദാക്കുകയായിരുന്നു. 2020 ഫെബ്രുവരി 22നാണ് ഇതു സംബന്ധിച്ച് കരാര്‍ കമ്പനിയുമായി ഒപ്പിട്ടത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

Next Story

RELATED STORIES

Share it